Wayanad first step compensation list
കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒന്നാംഘട്ട പട്ടിക തയ്യാറാക്കിയത്. മറ്റു സ്ഥലങ്ങളില്‍ വീട് ഇല്ലാത്തവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വീട് നഷ്ടപ്പെട്ടവര്‍, വാടകയ്ക്ക് താമസിച്ചിരുന്നവര്‍, പാടികളില്‍ താമസിച്ചിരുന്നവര്‍ തുടങ്ങിയവരാണ് ഒന്നാംഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പട്ടിക സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിലെ ദുരന്ത നിവാരണ വകുപ്പില്‍ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
ദുരന്തമേഖലയില്‍ ഉള്‍പ്പെട്ട നാശം സംഭവിക്കാത്ത വീടുകള്‍, ദുരന്തമേഖയിലൂടെ മാത്രം എത്തിപ്പെടാനാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയായിരിക്കും രണ്ടാംഘട്ട പട്ടിക തയ്യാറാക്കുക.
Keywords: Wayanad, Compensation, First step, Government
COMMENTS