ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം. എ.ഐ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നലെ പാരീസിലെത്തിയ മോദി ഫ്രഞ്ച്...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം. എ.ഐ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നലെ പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു.
ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിലായിരുന്നു അത്താഴവിരുന്ന്. എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചു.
പാരിസില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാന്‍സിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും. നാളെ മാര്‍സെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
Key Words: Narendra Modi, France, AI Summit
COMMENTS