ന്യൂഡല്‍ഹി : 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയില്‍ രാജ്യസഭ...
ന്യൂഡല്‍ഹി : 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് അംഗീകരിക്കുകയും ചെയ്തു. ഇത് വ്യാഴാഴ്ച സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖറിനെ നിര്‍ബന്ധിതനാക്കി.
വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യസഭാ എംപി മേധ കുല്‍ക്കര്‍ണി മേശപ്പുറത്ത് വച്ചപ്പോള്‍, വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. നടപടികള്‍ പുനരാരംഭിക്കുമ്പോള്‍ ധന്‍ഖര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിക്കാന്‍ ശ്രമിച്ചതോടെ ബഹളം തുടര്‍ന്നു. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഒടുവില്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
COMMENTS