ഇടുക്കി : കൂട്ടാറില്‍ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്ന മുരളീധര ന്റെ കരണത്തടി...
ഇടുക്കി : കൂട്ടാറില്‍ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്ന മുരളീധര ന്റെ കരണത്തടിക്കുന്ന കമ്പംമെട്ട് സിഐ ഷമീര്‍ ഖാന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മര്‍ദനത്തില്‍ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരന്‍ പറയുന്നു.
മര്‍ദനമേറ്റ കാര്യം മുരളീധരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വിഡിയോ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് മകള്‍ അശ്വതി പറഞ്ഞു. എസ്പി ഓഫിസില്‍ പരാതി നല്‍കി. പിന്നാലെ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചു മൊഴിയെടുത്തു. പക്ഷേ, ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും മകള്‍ പറഞ്ഞു.
Key Words: Pathanamthitta, Police, Auto Driver, Idukki , Viral Video
COMMENTS