V.D Satheesan is against Suresh Gopi & George Kurian
കൊച്ചി: കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആദിവാസി വകുപ്പിനെക്കുറിച്ചുള്ള ഇവരുടെ പ്രസ്താവന എത്ര അപക്വമാണെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും സമീപനം എന്താണെന്ന് തെളിയിക്കുന്നതാണെന്ന് ഇവരുടെ പ്രസ്താവനകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നതകുലജാതര്‍ ആയിരിക്കണം ആദിവാസി വകുപ്പ് മന്ത്രിയാകേണ്ടതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ സഹായം അനുവദിക്കാമെന്നായിരുന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇവരുടെ തറവാട്ടില്‍ നിന്നു കൊണ്ടുവന്ന ഔദാര്യമല്ല കേരളത്തിന് വേണ്ടതെന്നും ഓര്‍മ്മപ്പെടുത്തി.
Keywords: V.D Satheesan, Suresh Gopi, Suresh Gopi, Keralam
COMMENTS