ന്യുഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ശശി തര...
ന്യുഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ശശി തരൂര്‍. അമേരിക്കക്ക് ഇവരെ സാധാരണ വിമാനങ്ങളില്‍ തിരിച്ചയക്കാമായിരുന്നെന്നും രേഖകള്‍ ഇല്ലാത്തവരെ തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്കായി ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ലെന്നും ഇന്ത്യയില്‍ ബംഗ്ലാദേശികള്‍ അനധികൃതമായി കഴിയുന്നുണ്ടെങ്കില്‍ അവരെ തിരിച്ചയ്ക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈനിക വിമാനത്തില്‍ മടങ്ങി എത്തിയവരില്‍ 13 കുട്ടികളും 25 സ്ത്രീകളുമടക്കം 204 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.
Key Words: US Deportation, Indians, Shashi Tharoor
COMMENTS