's crackdown on illegal migrants
ലണ്ടന്‍: അമേരിക്കയുടെ അനധികൃത കുടിയേറ്റ നടപടി അനുകരിച്ച് യു.കെ. യു.എസില്‍ പ്രസിഡന്റ് ട്രംപ് അധികാരമേറ്റയുടന്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയിരുന്നു. അതുപോലെ തന്നെ യു.കെയില്‍ അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനായി ഭരണകൂടം നടപടി തുടങ്ങി. ഇതിനായി വ്യാപക പരിശോധന നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍, നെയില്‍ ബാറുകള്‍, കാര്‍ വാഷിങ് സെന്ററുകള്‍ തുടങ്ങിയവയിലെല്ലാം വ്യാപക പരിശോധന നടന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നിന്നു മാത്രം ഏഴുപേരെ അറസ്റ്റ് ചെയ്തതായാണ് സൂചന.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോയും യു.കെ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിലൂടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന താക്കീതാണ് യു.കെ നല്‍കുന്നത്.
Keywords: US, UK, Illegal migrants, Raid
COMMENTS