കൊച്ചി: മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2030 മാര്‍ച്ച് വരെ നീട്ടിനല്‍കി യു ജി സി ഉത്തരവിറക്കി. ഓട്ടോണമസ് പദവിയ്‌ക്കായി യു ജി സി നിഷ്‌കര...
കൊച്ചി: മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2030 മാര്‍ച്ച് വരെ നീട്ടിനല്‍കി യു ജി സി ഉത്തരവിറക്കി. ഓട്ടോണമസ് പദവിയ്‌ക്കായി യു ജി സി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചതിനെത്തുടര്‍ന്നാണിത് .
2014 15 അധ്യയന വര്‍ഷത്തിലാണ് മഹാരാജാസിനെ സ്വയംഭരണ കോളേജായി ഉയര്‍ത്തിയത്. അന്ന് 2020 വരെയാണ് പദവി അനുവദിച്ചിരുന്നത്. ആ കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കുന്നതിനുവേണ്ട ശ്രമങ്ങള്‍ ഉണ്ടായില്ല. അതേത്തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി കോളേജ് സ്വയംഭരണ പദവിയില്ലാതെയാണ് പ്രവര്‍ത്തിച്ചത്. 2021 മുതല്‍ അഫിലിയേറ്റ് ചെയ്ത എംജിയു കോളേജിന് സാധുവായ സ്വയംഭരണ പദവിയില്ലാതെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം എന്നിവയില്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ഒരു വിഭാഗം സ്വയംഭരണ പദവിയുടെ അഭാവം ദുരുപയോഗം ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു.
Key Words: UGC, Maharajas College
 

 
							     
							     
							     
							    
 
 
 
 
 
COMMENTS