UDF hartal in Wayanad
കല്പറ്റ: വന്യജീവി ആക്രമണം നേരിടുന്ന വയനാട്ടില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
അതേസമയം അവശ്യ സര്‍വീസുകളെയും വിവാഹം, പരീക്ഷ, തിരുനാള്‍ എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വയനാട്ടില്‍ വന്യ ജീവി ആക്രമണത്തില്‍ നിരവധി മനുഷ്യജീവന്‍ പൊലിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെയാണ് ഹര്‍ത്താല്‍. 40 ദിവസത്തിനിടെ നാലുപേരാണ് ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മരിച്ചത്.
Keywords: UDF, Hartal, Wayanad, Thursday, Wild animal attack
COMMENTS