കല്‍പ്പറ്റ : രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്ന് യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആ...
കല്‍പ്പറ്റ : രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്ന് യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. രണ്ടുദിവസത്തിനിടെ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു ഡി എഫിന്റെ പ്രതിഷേധം.
കല്‍പ്പറ്റ ചുങ്കം ജംക്ഷനിലും ലക്കിടിയിലും മറ്റും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ലക്കിടിയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഗതാഗതം തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. 43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ മരിച്ചത്.
Key Words: UDF, Hartal, Wayanad, Police


COMMENTS