വാഷിങ്ടന്‍: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യുഎസ് തയാറാണെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാ...
വാഷിങ്ടന്‍: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യുഎസ് തയാറാണെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. അതേ സമയം യുഎസിന്റെ ആവശ്യം ഹമാസ് നേതാക്കള്‍ വിസമ്മതിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങള്‍ മറ്റുരാജ്യങ്ങളില്‍ അഭയം തേടണമെന്ന ട്രംപിന്റെ ആവശ്യം ഹമാസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
COMMENTS