ന്യൂഡല്‍ഹി : ബന്ദികളെ മുഴുവന്‍ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ഹമാസിന് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ശനി...
ന്യൂഡല്‍ഹി : ബന്ദികളെ മുഴുവന്‍ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ഹമാസിന് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ട്രംപ് പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം.
വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ പാലിക്കുന്നില്ലെന്നും ബന്ദികൈമാറ്റം നിര്‍ത്തിവയ്ക്കുമെന്നും പറഞ്ഞ ഹമാസിനെ തിരിച്ച് ഭീഷണിപ്പെടുത്തുന്ന നിലപാടായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റേത്.
Key Words: Donald Trump, USA, Hamas, Hostage Exchanges  
 

 
							     
							     
							     
							    
 
 
 
 
 
COMMENTS