മൂന്നാര്‍ : മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്ക്.മൂന്നാറില്‍ നിന്ന് വട്ടവടയിലേക്ക് പോക...
മൂന്നാര്‍ : മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്ക്.മൂന്നാറില്‍ നിന്ന് വട്ടവടയിലേക്ക് പോകുന്ന റോഡില്‍ എക്കോ പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്‌ക്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.
കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 45 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Key Words: Tourist Bus Accident, Accident Munnar
COMMENTS