Toll on KIIFB roads
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി. കിഫ്ബിയെ രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ്സ് കണ്ടെത്തണമെന്നും എല്‍.ഡി.എഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെയാണ് ടോള്‍ പിരിവ് ഉറപ്പായത്.
സി.പി.ഐ അടക്കമുള്ള ഘടക കക്ഷികളുടെ എതിര്‍പ്പ് അവഗണിച്ചാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് ദ്രോഹമാകാത്ത നിലയില്‍ വരുമാനം കണ്ടെത്തണമെന്നാണ് പാര്‍ട്ടി നിലപാട്.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്നും അതിനാല്‍ ഏതു വിധേനയും വരുമാനം കണ്ടെത്തിയില്ലെങ്കില്‍ കിഫ്ബിയുടെ നിലനില്‍പ്പിനെ തന്നെ അത് ബാധിക്കുമെന്നാണ് സി.പി.എം നിലപാട്. എന്നാല്‍ മുന്‍ നിലപാടുകളെ അവഗണിച്ചുള്ള ടോള്‍ പിരിവ് ജനരോഷത്തിന് കാരണമാകുമെന്നാണ് സി.പി.ഐ നിലപാട്.
Keywords: KIIFB, Toll, Road, LDF, CPM, CPI
COMMENTS