ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവില്‍ മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി നാലുപേര്‍ അറസ്റ്റിലായി. തിരുപ്പതിയില...
ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവില്‍ മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി നാലുപേര്‍ അറസ്റ്റിലായി. തിരുപ്പതിയിലേക്ക് നെയ്യ് വിതരണം ചെയ്ത ബോലെ ബാബ ഡയറിയുടെ (റൂര്‍ക്കീ, ഉത്തരാഖണ്ഡ്) മുന്‍ ഡയറക്ടര്‍മാരായ ബിപിന്‍ ജെയിന്‍, പോമില്‍ ജെയിന്‍, വൈഷ്ണവി ഡയറി (പൂനമ്പാക്കം, തമിഴ്നാട്) സിഇഒ അപൂര്‍വ വിനയ് കാന്ത് ചൗഡ, എആര്‍ ഡയറി (ദുണ്ടിഗല്‍, തെലങ്കാന) എംഡി രാജു രാജശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്.
വന്‍ വിവാദത്തിന് ശേഷം സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ മനഃപൂര്‍വ്വം മായം ചേര്‍ത്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.
Key Words: Tirupati Laddu Adulteration case, Arrested
COMMENTS