കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ കൂട്ടമുണ്ട എസ്റ്റേറ്റിലാണ് ജഡം കണ്ടത്. വനംവകുപ്പ് അധികൃതര...
കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ കൂട്ടമുണ്ട എസ്റ്റേറ്റിലാണ് ജഡം കണ്ടത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. ദുര്‍ഗന്ധം വമിച്ചപ്പോള്‍ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് കടുവയുടെ ജഡം കണ്ടത്. സ്വഭാവികമായി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. ചമ്പ്ര വനമേഖലയില്‍ കണ്ടിരുന്ന കടുവയാണ് ചത്തതെന്നാണ് നിഗമനം.
Key words : Tiger, Died, Wayanad
COMMENTS