ഇടുക്കി : ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യന്‍ കെ.എം ബീനമോളുടെ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം...
ഇടുക്കി : ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യന്‍ കെ.എം ബീനമോളുടെ സഹോദരിയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. ദമ്പതികളായ പന്നിയാര്‍ ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹവും മരിക്കുകയായിരുന്നു.
മരിച്ച റീന കെ.എം ബീനമോളുടെ സഹോദരിയാണ്. റീനയും ഭര്‍ത്താവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മറ്റൊരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലിസും ഫയര്‍ഫോഴ്സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
COMMENTS