തിരുവനന്തപുരം : നിയമസഭയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടി വരുമെന്ന് സംസ്ഥാന നേതാക്കളോടും മുന...
തിരുവനന്തപുരം : നിയമസഭയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടി വരുമെന്ന് സംസ്ഥാന നേതാക്കളോടും മുന്‍ എംഎല്‍എമാരോടും കെ.സി.വേണുഗോപാല്‍. വാര്‍ഡിലെ ജനങ്ങള്‍ കൂടെ നിന്നെങ്കില്‍ മാത്രമേ നിയമസഭ പിടിക്കാനാകൂവെന്നും വാര്‍ഡുകളില്‍ നിങ്ങളുടെ സേവനം ഉറപ്പാക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം ഡിസിസിയുടെ കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു കെ.സി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. നേതാക്കള്‍ തമ്മിലടിക്കരുതെന്നും ഒരുമിച്ച് ഇരുന്നാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും പക്ഷേ ഇരിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ലെന്നും പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും ആ ഒഴിഞ്ഞുമാറല്‍ ഇനി വേണ്ടെന്നും കെ.സി. വേണുഗോപാല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി.
Key Words: Corporation Election, K.C.Venugopal
COMMENTS