മുംബൈ: കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസ് എന്‍.സി.പി ശരദ് പവാര്‍ പക്ഷം സംസ്ഥാന അധ്യക്ഷന്‍. പാര്‍ട്ടി ദേശീയ അദ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വ...
മുംബൈ: കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസ് എന്‍.സി.പി ശരദ് പവാര്‍ പക്ഷം സംസ്ഥാന അധ്യക്ഷന്‍. പാര്‍ട്ടി ദേശീയ അദ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്തിടെ മന്ത്രി എ.കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ ശക്തമായ എതിര്‍പ്പു കാരണം പി.സി ചാക്കോയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
മന്ത്രി സ്ഥാനത്ത് നിന്നും എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ നിയമിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായത്. എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നു മാറ്റാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതോടെ പാര്‍ട്ടിയില്‍ പി.സി ചാക്കോ ഒറ്റപ്പെട്ടു.
അവസാനം തോമസ് കെ തോമസ് നിലനില്‍പ്പിനായി ശശീന്ദ്രന്‍ പാളയത്തിലേക്ക് പോയതോടെ ഗത്യന്തരമില്ലാതെ അദ്ദേഹത്തിന് അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ആ സ്ഥാനത്തേക്കാണ് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ കൂടിയായ തോമസ് കെ തോമസ് എത്തിയിരിക്കുന്നത്.
COMMENTS