ന്യൂഡല്‍ഹി: ഇക്കുറിയും നിതീഷ് കുമാറിനെ പിണക്കാതെ മോദി സര്‍ക്കാര്‍. പതിവുതെറ്റിക്കാതെ ചോദിച്ചതില്‍ കൂടുതല്‍ നല്‍കിയാണ് എന്‍ഡിഎ സഖ്യകക്ഷിയായ ...
ന്യൂഡല്‍ഹി: ഇക്കുറിയും നിതീഷ് കുമാറിനെ പിണക്കാതെ മോദി സര്‍ക്കാര്‍. പതിവുതെറ്റിക്കാതെ ചോദിച്ചതില്‍ കൂടുതല്‍ നല്‍കിയാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിനെയും നിതീഷ് കുമാറിനെയും ഇത്തവണയും ഒപ്പം നിര്‍ത്തിയത്. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറിന് പുതിയ പദ്ധതികള്‍ അനുവദിച്ചത് വോട്ടായി മാറുമെന്നും എന്‍ഡിഎ ക്യാമ്പ് പ്രതീക്ഷിക്കുന്നു.
ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബിഹാറില്‍ സ്ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന എന്ന പ്രത്യേകതരം താമരവിത്ത് ഉല്‍പ്പാദനം ത്വരിതപ്പെടുത്താനും മഖാന കര്‍ഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോര്‍ഡ് അനുവദിച്ചു. മഖാന ഉത്പാദനം, സംഭരണം, മാര്‍ക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കര്‍ഷകര്‍ക്കായി പ്രത്യേകം പദ്ധതികളും ആനുകൂല്യങ്ങളും ബോര്‍ഡ് വഴി അനുവദിക്കും.
അഞ്ച് ഐഐടികളിലെ വികസനം ബജറ്റിലെ പ്രത്യേക പ്രഖ്യാപനമാണ്. ബിഹാറിലെ ഐഐടി പറ്റ്ന വികസിപ്പിക്കുന്നതിനും ബജറ്റില്‍ പരിഗണന നല്‍കി. പാറ്റ്ന വിമാനത്താവളം വികസിപ്പിക്കും. ചെറിയ വിമാനത്താവളങ്ങളും, എയര്‍ സ്ട്രിപ്പുകളും അനുവദിക്കും. ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ അനുവദിക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം അനുവദിക്കും.
Key Words: Modi Government, Nitish Kumar, Finance Minister, Bihar, Union Budget
COMMENTS