തിരുവനന്തപുരം : മദ്യത്തിന് ആവശ്യകതയുണ്ടെന്നും നിര്‍മ്മാണം കൂട്ടണമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എം എല്‍ എ. അഭിപ്രായ വ്യത്യ...
തിരുവനന്തപുരം : മദ്യത്തിന് ആവശ്യകതയുണ്ടെന്നും നിര്‍മ്മാണം കൂട്ടണമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എം എല്‍ എ. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യത്തിന് ആവശ്യകതയുണ്ട്, അതിനാല്‍ നിര്‍മ്മാണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ഇത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ജലചൂഷണം ഉണ്ടാകില്ലന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് വ്യത്യസ്ഥ സാഹചര്യമായതിനാലാണ് അന്ന് വന്ന അപേക്ഷ നിരസിച്ചതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയിലെ ബിജെ പി മുന്നേറ്റത്തിന് കാരണം ഇന്‍ഡ്യ സഖ്യത്തിന് സഹായകമായ നിലപാട് കോണ്‍ഗ്രസ് എടുത്തില്ല എന്നതാണ്. ഡല്‍ഹിയില്‍ ഇടത് മുന്നണിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words: Alcohol, LDF Convener, Brewery Issue
COMMENTS