തിരുവനന്തപുരം : മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷയില്‍ രണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം മാറ്റിയതായി മന്ത്രി വി. ശിവന്‍കു...
തിരുവനന്തപുരം : മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷയില്‍ രണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം മാറ്റിയതായി മന്ത്രി വി. ശിവന്‍കുട്ടി. ഈ ദിവസങ്ങളില്‍ പരീക്ഷകള്‍ ഉച്ചയ്ക്കുശേഷം രണ്ടിന് ആരംഭിച്ച് 4.45-ന് അവസാനിക്കും.
ബാക്കി ദിവസങ്ങളിലെ പരീക്ഷകള്‍ 1.30-ന് ആരംഭിച്ച് 4.15-ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കുറുക്കോളി മൊയ്തീന്റെ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.
രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍ 26 വരെയും ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയുമാണ് നടക്കുക.
രണ്ടാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കൊപ്പം നടത്തുന്നുണ്ട്.
എസ്.എസ്.എല്‍.സി. പരീക്ഷകളും ഒന്‍പതാം ക്ലാസ് വരെയുള്ള പരീക്ഷകളും രാവിലെയായതിനാല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയാക്കാനാവില്ല. മാര്‍ച്ചില്‍ പരീക്ഷ അവസാനിക്കാതിരുന്നാല്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കും. അതിനാല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു.
Key Words: Higher Secondary Examination
COMMENTS