തിരുവനന്തപുരം : സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. സി പി ഐയുടെ എതിർപ്പ് മൂലം വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊ...
തിരുവനന്തപുരം : സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. സി പി ഐയുടെ എതിർപ്പ് മൂലം വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നല്‍കിയത്. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന.
വിദ്യാർത്ഥി പ്രവേശനം കോഴ്സുകളുടെ ഫീസ് തുടങ്ങി സുപ്രധാന മേഖലകളില്‍ സർക്കാർ നിയന്ത്രണം ഇല്ലാത്ത രീതിയിലാണ് കരട് ബില്‍. അതേസമയം, ഭരണപരമായ വിഷയങ്ങളില്‍ സർവകലാശാലയ്ക്കുമേല്‍ സർക്കാറിന് അധികാരം ഉണ്ടാകും. നിയമ ലംഘനം കണ്ടെത്തുന്ന പക്ഷം ആറു മാസം മുൻപ് നോട്ടീസ് നല്‍കി സർവകലാശാല പിരിച്ചുവിടനുള്ള അധികാരവും സർക്കാരിനുണ്ടാകും.
രണ്ടു മന്ത്രിസഭാ യോഗങ്ങളില്‍ തീരുമാനം എടുക്കാൻ സാധിക്കാതെപോയ ബില്ലിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഓരോ കോഴ്സുകളിലും എസ് സി, എസ് ടി വിഭാഗം വിദ്യാർത്ഥികള്‍ക്ക് സംവരണം ഏർപ്പെടുത്തിയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. എസ്സി വിഭാഗത്തിന് 15 ശതമാനം സീറ്റുകളും എസ് ടി വിഭാഗത്തിന് 5 ശതമാനം സംവരണവുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ടൗണ്‍ഷിപ്പ് മാതൃകയില്‍ കോളേജുകള്‍, വിദ്യാർഥികള്‍ക്കായി റെസിഡൻഷ്യല്‍ ക്യാംപസ്, ഷോപ്പിങ് മാളുകള്‍, സെിനാർ വേദികള്‍ എന്നിവ ഉള്‍പ്പെടെയാണ് സ്വകാര്യ സർവകലാശാലകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ സ്ഥാപിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് നിരവധി മാനേജ്മെൻ്റുകള്‍ രംഗത്തെത്തിയെന്ന റിപ്പോർട്ടുണ്ട്.
Key Words: State Cabinet Meeting, Private University Bill
COMMENTS