കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞ് 3 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നിയമലംഘനമുണ്ടാ...
കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞ് 3 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നിയമലംഘനമുണ്ടായതായി വനം വകുപ്പ്. ഇതു സബ്ധിച്ച് പരിശോധന നടത്തിയ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വനം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
രണ്ട് ആനകളെ എഴുന്നെള്ളിക്കുമ്പോള്‍പാലിക്കേണ്ട നിയമാനുസ്യത അകലം പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ ഉഗ്രശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന ചട്ടവുംലംഘിക്കപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ മന്ത്രി വക്തമാക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി പറഞ്ഞു.
Key Words: Elephant Rampage, Manakulangara Temple , Forest Department
COMMENTS