തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുല്‍ ഖാദറിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ 10 പുത...
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുല്‍ ഖാദറിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍ ഉണ്ട്.
മൂന്ന് തവണ ഗുരുവായൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച കെ വി അബ്ദുല്‍ ഖാദര്‍ നിലവില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമാണ്. 1991 മുതല്‍ സി പി എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാര്‍ടി ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് സി പി എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടേറിയറ്റ് അംഗമായും മാറി.
മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സി ഐ ടി യു )ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Key words: KV Abdul Khader, District Secretary, CPM Thrissur
COMMENTS