തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലു...
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല.
കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷന്‍ ഡ്രൈ ഡേയ്ക്ക് മദ്യം നല്‍കുന്നതിലും കൂടുതല്‍ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കൂടുതല്‍ വിശദമായ ചര്‍ച്ചക്കായി മദ്യനയം മാറ്റി. പുതിയ കള്ളു ഷാപ്പുകള്‍ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തില്‍ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാര്‍ട്ടികള്‍ക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയം.
ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്നാണ് പുതിയ മദ്യനയം നേരത്തെ മാറ്റി വച്ചിരുന്നത്. തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓണ്‍ ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.
Key Words: The Cabinet Meeting, New Liquor Policy
COMMENTS