ന്യൂഡല്‍ഹി : ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി. ബിജെപിയില്‍ ചേരാനുള്ള സാധ്യതയുണ്ടോ എന്...
ന്യൂഡല്‍ഹി : ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി. ബിജെപിയില്‍ ചേരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഓരോ പാര്‍ട്ടിക്കും അവരുടെ ചരിത്രവും വിശ്വാസമുണ്ടാവും. ഒന്നിലെ വിശ്വാസവുമായി ചേരാന്‍ കഴിയാതാകുമ്പോള്‍ മറ്റൊന്നില്‍ ചേരുന്നതു ശരിയല്ല.
പാര്‍ട്ടിയില്‍നിന്നു മാറി സ്വതന്ത്രനായി നില്‍ക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസിലാണോ ഭാവിയെന്ന ചോദ്യത്തിനു താനൊരു ജ്യോതിഷിയല്ലെന്നായിരുന്നു മറുപടി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെ താല്‍പര്യത്തിന് അനുസരിച്ചാണു കാര്യങ്ങള്‍ പറയാറുള്ളത്.
രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കേരള വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണമെന്നു കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുകയെന്നതു പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തം മാത്രമായല്ല കാണുന്നത്. മത്സരിച്ചില്ലെങ്കിലും അവിടെ തുടരും- തരൂര്‍ പറഞ്ഞു.
Key Words: Sashi Tharoor, BJP , Congress
COMMENTS