Telangana government makes Telugu mandatory in schools
ഹൈദരാബാദ്: സ്‌കൂളുകളില്‍ തെലുങ്ക് ഭാഷ നിര്‍ബന്ധമാക്കി തെലങ്കാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
2018 ലെ തെലങ്കാന ആക്ട് (കംപല്‍സറി ടീച്ചിങ് ആന്‍ഡ് ലേണിങ് ഓഫ് തെലുഗു ഇന്‍ സ്‌കൂള്‍സ്) സി.ബി.എസ്.ഇ ഉള്‍പ്പടെ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ഇതോടെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാഠപുസ്തകങ്ങള്‍ നിര്‍ബന്ധമായും പഠിക്കണം.
നേരത്തെ തമിഴ്‌നാട് സംസ്ഥാനത്തെ സ്‌കൂളുകളില്‍ തമിഴ് ഭാഷ നിര്‍ബന്ധമാക്കിയിരുന്നു. സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു നടപടി. അതേ നിലപാടാണ് ഇപ്പോള്‍ തെലങ്കാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്.
Keywords: Telangana government, Telugu, Schools, Mandatory

							    
							    
							    
							    
COMMENTS