ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗന്‍ ചിത്രം ...
ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗന്‍ ചിത്രം 'ഇടി മഴ കാറ്റ്'ന്റെ ടീസര്‍ പുറത്തുവിട്ടു. സാധാരണക്കാരുടെ വേഷത്തില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ചും ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും സംഭാഷണവും അമല്‍ പിരപ്പന്‍കോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേര്‍ന്നാണ് തയ്യാറാക്കിയത്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ശരണ്‍ ജിത്ത്, പ്രിയംവദ കൃഷ്ണന്‍, പൂജ ദേബ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. കേരളം-ബംഗാള്‍ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പാലക്കാട്ടുകാരനായ പെരുമാള്‍ എന്ന കഥാപാത്രമായ് ചെമ്പന്‍ വിനോദ് എത്തുമ്പോള്‍ തിരുവനന്തപുരത്തെ ട്യൂഷന്‍ അധ്യാപകന്‍ അജിത്തിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. സമാധാനത്തിന് വേണ്ടി വാദിച്ചിട്ടും തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ പട്ടാളത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശി ഡേവിഡായാണ് സുധി കോപ്പ ഇത്തവണ എത്തുന്നത്.
Key Words: Idi Mazha Kaattu, Malayalam Movie
COMMENTS