തിരുവനന്തപുരം : ആൻറണി പെരുമ്പാവൂരിനെ മുൻനിർത്തി ചില സൂപ്പർ താരങ്ങൾ അണിയറയിൽ കളിക്കുന്നതാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമ...
തിരുവനന്തപുരം : ആൻറണി പെരുമ്പാവൂരിനെ മുൻനിർത്തി ചില സൂപ്പർ താരങ്ങൾ അണിയറയിൽ കളിക്കുന്നതാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ.
ആൻറണിക്ക് വലിയ കാര്യങ്ങൾ പറയാനുള്ള ആമ്പിയർ ഇല്ല. ചിലർ പിന്നിൽ നിന്ന് കളിക്കുകയാണ്. അവർ മറനീക്കി പുറത്തുവരട്ടെ.
സാധാരണഗതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ആൻറണി പെരുമ്പാവൂർ സംസാരിക്കാൻ ഇടയില്ല. അദ്ദേഹത്തെക്കൊണ്ട് ചിലർ വേണ്ടാത്ത കാര്യങ്ങൾ പറയിക്കുകയാണ്.
പിന്നണിയിൽ നിൽക്കുന്ന സൂപ്പർതാരങ്ങൾ മറനീക്കി പുറത്തുവരട്ടെ, അപ്പോൾ സംസാരിക്കാം.
പുറത്തുനിന്ന് നിക്ഷേപകരെ കൊണ്ടുവന്നാണ് ഇവരൊക്കെ സിനിമ ചെയ്യുന്നത്. സത്യം വിളിച്ചു പറഞ്ഞാൽ അതൊക്കെ പൊളിയും. നിർമ്മാതാക്കളുടെ സംഘടന ഒരിക്കലും താരസംഘടനയ്ക്ക് എതിരല്ല. മോഹൻലാൽ പ്രസിഡണ്ടായിരുന്ന സമയത്താണ് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് വേണ്ടി ഷോ ചെയ്തു തന്നത്. അതൊന്നും മറക്കുന്നില്ല.
താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്റെ നാലിലൊന്നെങ്കിലും നിർമാതാവിന് കിട്ടണം എന്നാണ് പറയാനുള്ളത്. നൂറു കോടി കളക്ട് ചെയ്ത ഒരു സിനിമയെങ്കിലും കാണിച്ചു തരട്ടെ. സർക്കാരിനും മറ്റും കൊടുക്കുന്ന തുകയും കൂടി കൂട്ടി 100 കോടി ആക്കുകയല്ല വേണ്ടത്.
സിനിമ വലിയ പ്രതിസന്ധിയിലാണ്. ഒ ടി ടി യിൽ നിന്ന് കിട്ടിയിരുന്ന വരുമാനവും ഇടിയുന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകൾ അവർക്ക് തോന്നുന്ന സമയത്താണ് ഇപ്പോൾ പ്രതിഫലം തരുന്നത്. അവർ പറയുന്ന സമയത്ത് സിനിമ റിലീസ് ചെയ്യേണ്ട അവസ്ഥയാണ് ഉള്ളതെന്നും സുരേഷ് കുമാർ പറഞ്ഞു.
Keywords: Cinema, Movie, Suresh Kumar, Antony Perumbavoor, Mohanlal Amma
COMMENTS