Supreme court order about Hema committe report
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി സുപ്രീംകോടതി. റിപ്പോര്‍ട്ടില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്നും കുറ്റകൃത്യം സംബന്ധിച്ച് അറിവ് ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാത്രമല്ല വിഷയത്തിലെ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീം കോടതി വിസമ്മതിച്ചത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ പരാതിയുള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Keywords: Supreme court, Hema committee report, Case, FIR
COMMENTS