തിരുവനന്തപുരം : ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡൽഹിയിലെത്തിയ...
തിരുവനന്തപുരം : ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡൽഹിയിലെത്തിയാണ് നേതാക്കൾ അദ്ദേഹത്തെ കണ്ടത്. തരൂർ പരിപാടിക്ക് ആശംസയറിയിച്ചിട്ടുണ്ട്.
മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തരൂർ പരിപാടിയിൽ പങ്കെടുക്കാനുള്ള സാദ്ധ്യത കുറവാണ്.
ഈ ദിവസങ്ങളിൽ അദ്ദേഹത്തിന് വേറെ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നാണ് വിവരം. കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനം വളരെ വിവാദമായിരുന്നു. സംസ്ഥാനം നേടിയ പൊതു പുരോഗതി, സ്റ്റാർട്ടപ്പിൽ ലോകത്ത് തന്നെ മികച്ച പുരോഗതി, നിക്ഷേപ സൗഹൃദ രംഗത്ത് ഒന്നാംസ്ഥാനം എന്നിവയാണ് തരൂർ ദേശീയ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. ഇത് കോൺഗ്രസ് നേതാക്കളിൽ അനിഷ്ടമുണ്ടാക്കുകയും ചെയ്തു.
Key words: Shashi Tharoor MP, DYFI Event
COMMENTS