തിരുവനന്തപുരം : ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മുകേഷ് എം എല്‍ എയെ പൂര്‍ണ്ണമായി പിന്തുണയ്ക്കാതെ സി പി എമ്മിലെ വനിതാ നേതാക...
തിരുവനന്തപുരം : ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മുകേഷ് എം എല്‍ എയെ പൂര്‍ണ്ണമായി പിന്തുണയ്ക്കാതെ സി പി എമ്മിലെ വനിതാ നേതാക്കള്‍.
ലൈംഗീക പീഡന കേസില്‍ മുകേഷ് എം എല്‍ എക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും വ്യക്തമാക്കി. അതേ സമയം ധാര്‍മികതയുടെ പേരില്‍ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി.
മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി കെ ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല. എന്നും സര്‍ക്കാര്‍ ഇരക്ക് ഒപ്പം നില്‍ക്കുമെന്നും പി കെ ശ്രീമതി പ്രതികരിച്ചു.
Key Words: Sexual Harassment Case, Mukesh MLA, Kerala Women's Commission Chairperson
COMMENTS