Senior actress Pushpalatha passed away
ചെന്നൈ: മുതിര്‍ന്ന നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. നടനും നിര്‍മ്മാതാവുമായ എ.വി.എം രാജനാണ് ഭര്‍ത്താവ്.
തമിഴ്, തെലുങ്ക് മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലെ നൂറിലധികം സിനിമകളില്‍ തിളങ്ങിയ നടിയാണ് പുഷ്പലത. 1958 ല്‍ `സെങ്കോട്ടൈ സിങ്കം' എന്ന തമിഴ് സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച അവര്‍ 1999 ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത `പൂവാസം' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത `നേഴ്‌സ്' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. എം.ജി.ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങിയിട്ടുണ്ട്.
Keywords: Pushpalatha, Senior actress, Chennai, Passed away
COMMENTS