ന്യൂഡല്‍ഹി : മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരുക്കേറ്റു. ഇന്നലെ ഇംഗ്ലണ്ടുമായി നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരുക്ക് പറ്റ...
ന്യൂഡല്‍ഹി : മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരുക്കേറ്റു. ഇന്നലെ ഇംഗ്ലണ്ടുമായി നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരുക്ക് പറ്റിയത്. കൈവിരലിന് പൊട്ടലുണ്ട്. ആറ് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിശ്രമത്തിലായതിനാല്‍ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനുവേണ്ടി സഞ്ജു സാംസണ്‍ കളിക്കില്ല. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജുവിന് പരുക്കേറ്റത്.
വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, സഞ്ജു സാംസണ്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) വിശ്രമം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പരിശീലനം ആരംഭിക്കും.
Key Words: Sanju Samson, Cricket
COMMENTS