Sandra Thomas filed case against Santhivila Dinesh & Jose Thomas
കൊച്ചി: യൂട്യൂബ് ചാനല്‍ വഴി അപമാനിക്കുന്നുയെന്ന നിര്‍മ്മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരും യൂട്യൂബര്‍മാരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ കേസ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. ജോസ് തോമസും ശാന്തിവിള ദിനേശും ഫെഫ്ക അംഗങ്ങളുമാണ്.
ഇതു സംബന്ധിച്ച് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്: `ഒളിഞ്ഞിരുന്ന് യൂട്യൂബ് ചാനലിലൂടെ അസത്യങ്ങള്‍ വിളിച്ചു പറയുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന ഫെഫ്ക അംഗങ്ങളായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ പ്രതികരിച്ചേ കഴിയൂ. സ്ത്രീകള്‍ നിശ്ശബ്ദരായിരുന്ന് ശരിയാകുമെന്നും പറഞ്ഞു കാത്തിരുന്നാല്‍ ഇവര്‍ കൂടുതല്‍ ശക്തരാവുകയും ആക്രമത്തിന്റെ ദംഷ്ട്രകള്‍ക്ക് മൂര്‍ച്ചകൂട്ടുകയും ചെയ്യും. ഈ മലീമസമായ സംസ്‌കാരത്തിനും മാലിന്യങ്ങള്‍ക്കും എതിരെ എല്ലാവരും അണിചേരുക.'
Keywords: Sandra Thomas, Case, Santhivila Dinesh, Jose Thomas
COMMENTS