കോട്ടയം : മത വിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതി റിമാന്റ് ചെയ്ത പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്. പാലാ ജനറല്‍ ആശുപത്രിയ...
കോട്ടയം : മത വിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതി റിമാന്റ് ചെയ്ത പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്. പാലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മജിസ്‌ട്രേട്ട് ഉത്തരവിട്ടത്. കാര്‍ഡിയാക് ഡോക്ടറുടെ പരിചരണം വേണം എന്ന് ഉത്തരവ്.
മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലും ഇസിജി വ്യതിയാനം കണ്ടെത്തി. ഇതോടെ ആണ് ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്തത്. കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവിലേക്ക് ആണ് മാറ്റിയത്.
Key Words: PC George , ICU
COMMENTS