Rekha Gupta take oath as Delhi Chief Minister
ന്യൂഡല്‍ഹി: രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്.ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു.
ആഷിഷ് സൂദ്, മജീന്ദര്‍ സിങ് സിര്‍സ, രവീന്ദ്ര ഇന്ദ്രാജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമായാണ് രേഖ ഗുപ്ത. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Keywords: Rekha Gupta, Delhi CM, Oath,
COMMENTS