രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് - മൊട്ടേറ - നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് രാവിലെ 9.30 നാണ് മ...
രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് - മൊട്ടേറ - നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ഇതിന് മുന്‍പ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് വിദര്‍ഭയായിരുന്നു എതിരാളികള്‍.
കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇന്ന് കളിയ്ക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍, മൊഹമ്മദ് അസറുദ്ദീന്‍, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഫോമില്‍ ആണെന്നുള്ളത് കേരളത്തിന്റെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.
കര്‍ണ്ണാടക, മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാര്‍ട്ടറില്‍ കേരളം മറികടന്നത്.
Key Words: Ranji Trophy, Semi Final, Kerala , Gujarat
COMMENTS