രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആവേശപ്പോരില്‍ കേരളത്തിനെതിരെ വിദര്‍ഭ മികച്ച നിലയിലേക്ക് ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിദര്‍ഭ 25...
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആവേശപ്പോരില്‍ കേരളത്തിനെതിരെ വിദര്‍ഭ മികച്ച നിലയിലേക്ക് ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിദര്‍ഭ 254 ന് 4 എന്ന നിലയിലാണ്. വിദര്‍ഭയുടെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ലഭിച്ച പേസ് ആനുകൂല്യം മുതലാക്കാന്‍ കഴിയാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. 138 റണ്‍സുമായി ഡാനിഷ് മലേവറും, 5 റണ്‍സുമായി യാഷ് താക്കൂറുമാണ് ക്രീസില്‍.
മലയാളി താരം കരുണ്‍ നായര്‍ 86 റണ്‍സെടുത്തു പുറത്തായി. മികച്ച ഫോമിലുള്ള താരത്തെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ റണ്‍ ഔട്ട് ആക്കുകയായിരുന്നു. നേരത്തേ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന് മോഹിപ്പിക്കുന്ന തുടക്കമാണ് പേസ് ബൗളര്‍ എം ഡി നിധീഷ് നല്‍കിയത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ത്ഥ രേഖഡെയെ പുറത്താക്കിയാണ് നിധീഷ് കേരളത്തിന് ഉജ്ജ്വല തുടക്കം നല്‍കിയത്. ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും നേടി.
രണ്ടാം ദിവസമായി നാളെ വിദര്‍ഭയെ അതിവേഗം പുറത്താക്കി ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയാവും കേരളത്തിന്റെ ലക്ഷ്യം.
Key Words: Ranji Trophy Cricket Final, Vidarbha, Kerala
COMMENTS