നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന 'രണ്ടാംയാമം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മെല്ലെ വന്നു പ്രിയന്‍ എന്നാരംഭിക്കുന്ന ഗാനത...
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന 'രണ്ടാംയാമം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മെല്ലെ വന്നു പ്രിയന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ നേമം പുഷ്പരാജ് തന്നെയാണ്. മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്.
കേന്ദ്ര കഥാപാത്രമായി എത്തുന്ന സ്വാസികയുടെ നൃത്തരംഗമാണ് ഗാനത്തില്‍. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്നത്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിയ്ക്കും വഞ്ചനയ്ക്കുമെതിരെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.
സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍.
ജോയ് മാത്യു, സുധീര്‍ കരമന, നന്ദു, ഷാജു ശ്രീധര്‍, രാജസേനന്‍, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, എ ആര്‍ കണ്ണന്‍, അംബിക മോഹന്‍, രശ്മി സജയന്‍ എന്നിവരും പ്രധാന താരങ്ങളാണ്. സംഭാഷണം എം പ്രശാന്ത്. നേമം പുഷ്പരാജിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.
Key Words : Randam Yaamam, Movie Song
COMMENTS