തിരുവനന്തപുരം : കൊച്ചി വിമാനത്താവളത്തിനു സമീപം റെയില്‍വേ സ്റ്റേഷന്‍ വരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് ദക്ഷിണ റ...
തിരുവനന്തപുരം : കൊച്ചി വിമാനത്താവളത്തിനു സമീപം റെയില്‍വേ സ്റ്റേഷന്‍ വരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്. ഇതിന് ഉടന്‍ അംഗീകാരമാകുന്നതോടെ കരാര്‍ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010 ല്‍ നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷനു തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ബെന്നി ബഹനാന്‍ എംപി ഈയിടെയും ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. പുതിയ രൂപരേഖയില്‍ സ്റ്റേഷന്റെ സ്ഥാനം സോളര്‍ പാടത്തിന്റെ ഭാഗത്തേക്കു നീക്കിയിട്ടുണ്ട്.
Key Words: Railway Station, Kochi Airport
COMMENTS