ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും രാഹുല്‍ ഗാന്ധി വിമര്‍ശ...
ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഉത്പാദന രംഗത്തായിരുന്നു ഇന്ത്യ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഉത്പാദന രംഗം ഇന്ത്യ പൂര്‍ണമായി ഇന്ന് ചൈനക്ക് നല്‍കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഉത്പാദന രംഗത്ത് ഇന്ത്യ പരാജയപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം എന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നേരത്തെ ഭരിച്ച യുപിഎയ്ക്കും ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ഇന്ത്യയെക്കാള്‍ ഉല്പാദന രംഗത്ത് ചൈന പത്ത് വര്‍ഷം മുന്നിലാണ്. അന്താരാഷ്ട്ര കൂട്ടായ്മകള്‍ക്ക് ഞങ്ങളെയും വിളിക്കൂ എന്ന് ഇപ്പോള്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയാണ്. ഉല്പാദന രംഗത്ത് ഇന്ത്യ മുന്നിലെങ്കില്‍ രാഷ്ട്രതലവന്മാര്‍ ഇവിടെ വന്ന് ക്ഷണിച്ചേനേയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Key words: Rahul Gandhi, Sharp Criticism, Government, Make in India
COMMENTS