കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പതിനൊന്ന് രണ്...
കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പതിനൊന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി.
കോളജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. തുടര്‍ നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.
Key Words: Ragging, Kozhikode Medical College, Students Suspended


COMMENTS