Pushpa actor Daali Dhananjaya got married
മൈസൂര്‍: തെന്നിന്ത്യന്‍ നടനും നിര്‍മ്മാതാവുമായ ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടറായ ധന്യതാ ഗൗരക്ലറാണ് വധു. മൈസൂറില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
തുടര്‍ന്നു നടന്ന സത്കാരത്തില്‍ കന്നഡ, തെലുഗു സിനിമകളിലെ നിരവധി താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ഇരുവരുടെയും പ്രണയവിവാഹമാണ്.
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ദി റൈസ്, പുഷ്പ 2 ദി റൂള്‍ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ നടനാണ് ദാലി ധനഞ്ജയ. കന്നഡ ചിത്രം ഉത്തരകാണ്ഡമാണ് നടന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Keywords: Daali Dhananjaya, Dr.Dhanyatha, Marriage, Mysore
COMMENTS