Pulsar Suni's bail cancellation plea in court
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോട്ടലില്‍ അതിക്രമം കാട്ടിയതിനെ തുടര്‍ന്ന് സുനി അറസ്റ്റിലായിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. സുനി ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് പൊലീസ് വിചാരണ കോടതിയെ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തോളം ജയിലിലായിരുന്ന പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. അതില്‍ പ്രധാനപ്പെട്ട വ്യവസ്ഥ ജാമ്യത്തിലിരിക്കുന്ന സമയത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നാണ്. അതാണ് ലഘിക്കപ്പെട്ടിരിക്കുന്നത്.
Keywords: Court, Pulsar Suni, Bail. Plea, Cancel,
COMMENTS