Producers assocoation is against actor Jayan Cherthala
കൊച്ചി: നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘടന. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താരസംഘടന അമ്മയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടന് വക്കീല്‍ നോട്ടീസ് അയച്ചത്.
ഈ മാസം 14 ന് താരസംഘടനയുടെ ഭാരവാഹി കൂടിയായ നടന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെയും നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെയും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയിട്ടുണ്ടെന്നും ഇങ്ങനെ പലപ്പോഴായി സഹായിച്ചിട്ടുള്ള അമ്മയിലെ അംഗങ്ങള്‍ക്കെതിരെ അമിത പ്രതിഫലം വാങ്ങുന്നുയെന്ന ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നുമാണ് ജയന്‍ ചേര്‍ത്തല പറഞ്ഞത്.
എന്നാല്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള കരാറില്‍ വരുമാനം പങ്കിടാന്‍ കരാറുണ്ടായിരുന്നെന്നും അല്ലാതെ അമ്മയുടെ സഹായമല്ല അതെന്നും നോട്ടീസില്‍ പറയുന്നു.
അതോടൊപ്പം നടന്‍ മോഹന്‍ലാല്‍ ഇത്തരം ഷോയ്ക്ക് വേണ്ടി സ്വന്തം കാശ് മുടക്കി ഗള്‍ഫിലേക്ക് വന്നുവെന്ന നടന്റെ പ്രസ്താവനയും തെറ്റാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു.
അതിനാല്‍ നടന്‍ നിരുപാധികം മാപ്പ് പറയണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
Keywords: Producers assocoation, Jayan Cherthala, AMMA, Defamation case
COMMENTS