കൊച്ചി : നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിനെതിരെയുള്ള ആന്റണി പെരുമ്പാവൂരിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ജി. സ...
കൊച്ചി : നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിനെതിരെയുള്ള ആന്റണി പെരുമ്പാവൂരിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ജി. സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങള്‍ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമായെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിമര്‍ശിച്ചു.
ജൂണ്‍ 1 മുതല്‍ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസര്‍ അസേസിയേഷന്‍ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റുമായി എത്തിയിരുന്നു.
ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ കാര്യങ്ങള്‍ 100 ശതമാനം ശരിയാണ്. ഇത് ജനറല്‍ ബോഡി വിളിച്ച് കൂട്ടി എടുക്കേണ്ട തീരുമാനമാണ്. ആന്റണി പെരുമ്പാവൂര്‍ ഇന്ന് മലയാളത്തിലെ ലീഡിങ് ആയ ഒരു നിര്‍മ്മാതാവാണ്. അപ്പോള്‍ അവരെയൊന്നും അറിയിക്കാതെ ഇത്രയും വലിയൊരു തീരുമാനം എടുത്തത് ശരിയായില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടിരുന്നു.
Key Words: Producers Association, Antony Perumbavoor, Suresh Kumar
COMMENTS