കോട്ടയം : അക്രമിയുടെ ചവിട്ടേറ്റ് മരിച്ച ശ്യാം പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്...
കോട്ടയം : അക്രമിയുടെ ചവിട്ടേറ്റ് മരിച്ച ശ്യാം പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് തെള്ളകത്തെ തട്ടുകടയിലുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്.
പ്രതി ജിബിന്‍ ജോര്‍ജിന്റെ ആക്രമണത്തില്‍ ശ്യാം പ്രസാദിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. ശ്വാസ കോശത്തില്‍ ക്ഷതവും, ആന്തരിക രക്തസ്രാവവും ഉണ്ടായതായും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തിന് പിന്നാലെ പ്രതി ജിബിന്‍ ജോര്‍ജിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Key Words: Postmortem Report, Policeman Died


COMMENTS