തൃശൂർ : പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആൻ്റണി(44) യാണ് പിടിയിലായത്....
തൃശൂർ : പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആൻ്റണി(44) യാണ് പിടിയിലായത്.
10 ലക്ഷം രൂപ ഇയാളിൽ നിന്നു കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
കടം വിട്ടാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
റിജോയുടെ ഭാര്യ വിദേശത്താണ്. അവർ അയച്ച പണമെല്ലാം റിജോ ധൂർത്തടിക്കുകയായിരുന്നു. ഭാര്യ ഉടൻ നാട്ടിലേക്ക് വരുന്നുണ്ട്. അതിനുമുമ്പ് പുറത്തടിച്ച പണം സ്വരൂപിക്കാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
മോഷ്ടിച്ച 15 ലക്ഷത്തിൽ അഞ്ചുലക്ഷം ഇതിനകം ചെലവാക്കി എന്നാണ് റിജോ പറയുന്നത്. ശേഷിച്ച പത്തു ലക്ഷമാണ്പോലീസിന് കിട്ടിയത്.
പോട്ടയിലെ ബാങ്ക് കവർച്ച പോലീസിനെ വട്ടം ചുറ്റിച്ചിരുന്നു. പ്രതിയെക്കുറിച്ച് ഒരു വിവരവും കിട്ടാതെ വരഞ്ഞ പോലീസ് ഇത്തരം കേസുകളിൽ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെയും കൂട്ടിയിരുന്നു.
നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതി നാട്ടുകാരനാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. സ്വന്തം സ്കൂട്ടറിൽ തന്നെയാണ് റിജോ മോഷണത്തിന് എത്തിയത്. നമ്പർ പ്ലേറ്റ് മറച്ചിട്ടുണ്ടായിരുന്നു.
മോഷണത്തിന് ബാങ്ക് ജീവനക്കാരിൽ നിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. മോഷണം നടന്ന ദിവസം രാത്രി 11 മണി വരെ ജീവനക്കാരെ വീട്ടിലേക്ക് പോകാൻ പോലീസ് അനുവദിച്ചിരുന്നില്ല. ജീവനക്കാരുടെ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.
Keywords : bank robbery, Potta, Chalakudy, Federal Bank
COMMENTS